Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Transactions

ഡി​​​ജി​​​റ്റ​​​ൽ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി തു​​​ട​​രും: ​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീതാരാമൻ

ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​പി​​​ഐ ഉ​​​ൾ​​​പ്പെ​​​ടെ ഡി​​​ജി​​​റ്റ​​​ൽ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് പു​​​തി​​​യ നി​​​കു​​​തി ചു​​​മ​​​ത്തി​​​ല്ലെ​​​ന്നും ഉ​​​പ​​​യോക്താ​​​ക്ക​​​ൾ​​​ക്ക് ഈ ​​​സേ​​​വ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി​​​ത്ത​​​ന്നെ തു​​​ട​​​രു​​​മെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ ഉ​​​റ​​​പ്പോ​​​ടെ നി​​​കു​​​തി​​​യും മ​​​റ്റു നി​​​യ​​​മ​​​ങ്ങ​​​ളും (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് ക​​​ട​​​ന്നു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ലോ​​​ക്‌​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ ബി​​​ല്ല് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കും ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​ക്കും​​​ശേ​​​ഷം ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ​​​യാ​​​ണു പാ​​​സാ​​​ക്കി​​​യ​​​ത്.

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​തു​​​മു​​​ത​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്നും ഇ​​​നി​​​യും യാ​​​തൊ​​​രു​​​വി​​​ധ ചാ​​​ർ​​​ജു​​​ക​​​ളു​​​മി​​​ല്ലാ​​​തെ ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത​​​യ്ക്ക് ഡി​​​ജി​​​റ്റ​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​​മെ​​​ന്നും ബി​​​ല്ലി​​​ലെ ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷ​​​മു​​​ള്ള മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ ധ​​​ന​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

എം​​​ഡി​​​ആ​​​ർ (മ​​​ർ​​​ച്ച​​​ന്‍റ് ഡി​​​സ്‌​​​കൗ​​​ണ്ട് റേ​​​റ്റ് ) ബാ​​​ധ​​​ക​​​മാ​​​കു​​​ന്ന​​​ത് വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കോ ക​​​സ്റ്റ​​​മ​​​ർ​​​മാ​​​ർ​​​ക്കോ അ​​​തി​​​ൽ യാ​​​തൊ​​​രു ബാ​​​ധ്യ​​​ത​​​യു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ലോ​​​ക്സ​​​ഭ വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബി​​​ല്ലി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​രു​​​ന്നി​​​ല്ല.

ആ​​​ശ​​​ങ്ക​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച വ്യ​​​വ​​​സ്ഥ

പേ​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് സി​​​സ്റ്റം​​​സ് ആ​​​ക്‌​​​ടും ആ​​​ദാ​​​യ​​​നി​​​കു​​​തി ആ​​​ക്‌​​​ടും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ഒ​​​ഴി​​​വാ​​​ക്കാ​​​നും യു​​​പി​​​ഐ, റൂ​​​പേ കാ​​​ർ​​​ഡ് ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലെ സീ​​​റോ എം​​​ഡി​​​ആ​​​ർ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​രം ന​​​ൽ​​​കാ​​​നും ബി​​​ല്ല് വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു. ഇ​​​താ​​​ണ് ആ​​​ശ​​​ങ്ക​​​യ്ക്കു വ​​​ഴി​​​വ​​​ച്ച​​​ത്. നേ​​​ര​​​ത്തെ പേ​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് സി​​​സ്റ്റം​​​സ് ആ​​​ക്‌​​​ടി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 10എ ​​​പ്ര​​​കാ​​​രം, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് പേ​​​മെ​​​ന്‍റ് മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​പ​​​യോക്താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നോ വ്യാ​​​പാ​​​രി​​​ക​​​ളി​​​ൽ​​​നി​​​ന്നോ ബാ​​​ങ്കു​​​ക​​​ളും പേ​​​മെ​​​ന്‍റ് സ​​​ർ​​​വീ​​​സ് പ്രൊ​​​വൈ​​​ഡ​​​ർ​​​മാ​​​രും നി​​​ര​​​ക്കു​​​ക​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ക​​​ർ​​​ശ​​​ന​​​മാ​​​യി വി​​​ല​​​ക്കി​​​യി​​​രു​​​ന്നു.

ഡി​​​ജി​​​റ്റ​​​ൽ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ൻ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, എം​​​ഡി​​​ആ​​​ർ ചാ​​​ർ​​​ജ് ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ബാ​​​ങ്കു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി​​​യു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.
മ​​​ന്ത്രി​​​യു​​​ടെ ഉ​​​റ​​​പ്പി​​​ൽ
സം​​​ശ​​​യ​​​മെ​​​ന്നു
കോ​​​ൺ​​​ഗ്ര​​​സ്
എ​​​ന്നാ​​​ൽ, ധ​​​ന​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തി​​​ന്‍റെ ഭാ​​​രം ഒ​​​ടു​​​വി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ മേ​​​ൽ വ​​​ന്നു​​​ചേ​​​രു​​​മെ​​​ന്നും ആ​​​ളു​​​ക​​​ൾ​​​ക്ക് ഇ​​​നി യു​​​പി​​​ഐ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​പോ​​​ലും പ​​​ണം ന​​​ൽ​​​കേ​​​ണ്ടി​​​വ​​​ന്നേ​​​ക്കാ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ​​​റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.

Latest News

Corehub Up